Section

malabari-logo-mobile

സ്ത്രീകള്‍ക്ക് നേരെ സോഷ്യല്‍ മീഡയിലൂടെ അശ്ലീലപരാമര്‍ശം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

HIGHLIGHTS : ദില്ലി : സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന തര്‍ക്കങ്ങളിലും സംവാദങ്ങളിലും സ്ത്രീകളെ അശ്ലീലപരാമര്‍ശം നടത്തി

ദില്ലി : സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന തര്‍ക്കങ്ങളിലും സംവാദങ്ങളിലും സ്ത്രീകളെ അശ്ലീലപരാമര്‍ശം നടത്തി അധിക്ഷേപിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ ഇതിനെ നിയന്ത്രിക്കാന്‍ നിയമം വരുന്നു. സ്ത്രീകളെ അശ്ലീലപരാമര്‍ശം നടത്തി അപമാനക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമത്തിന് വനിത ശിശുക്ഷേമ മന്ത്രാലയം കരട് രൂപം നല്‍കിക്കഴിഞ്ഞു.

സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീലചിത്രീകരണം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും നല്‍കുന്നതാണ് പുതിയ ഭേദഗതി.

sameeksha-malabarinews

നിലവില്‍ അച്ചടിപ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ. ഈ നിയമാണ് ഭേദഗതി ചെയ്യുക.

ഫേസ്ബുക്ക്, വാട്ട്‌സആപ്പ് വഴി സ്ത്രീകളെ അശ്ലീലമായി കടന്നാക്രമിക്കുന്നവരും ഈ നിയമത്തിന്റെ പരിധിയില്‍ വരും.

ഇത്തരം മാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് നേരെ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് പരാതി പെടാന്‍ ദേശീയ വനിതാകമ്മീഷനു കീഴില്‍ ഒരു പുതിയ അതോറിറ്റിക്ക് രൂപം കൊടുക്കുമെന്നും നിയമഭേദഗതിയുടെ കരടില്‍ പറയുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!