ലൈംഗികാതിക്രമം; യുവാവിന് ഒന്നേകാല്‍ വര്‍ഷം തടവും പിഴയും

നിലമ്പൂര്‍: പതിനൊന്ന് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ യു വാവിന് ഒന്നേകാല്‍ വര്‍ഷം തട വും 5500 രൂപ പിഴയും ശിക്ഷ. മു ത്തേടം മരംവെട്ടിച്ചാല്‍ പാറ ക്കല്‍ ഷിഹാബിനെ (34)യാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി കെ പി ജോയ് ശി ക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസവും ഒരു ആഴ്ചയും അധിക തടവ് അനുഭവിക്കണം.

2023 ജൂലൈയിലാണ് കേസി നാസ്പദമായ സംഭവം. പെണ്‍ കുട്ടിയുടെ വീട്ടിലേക്ക് അതിക്രമി ച്ചു കയറിയ പ്രതി നഗ്‌നതാ പ്രദര്‍ ശനം നടത്തുകയും അസഭ്യം വി ളിക്കുകയും കൊല്ലുമെന്ന് ഭീഷ ണിപ്പെടുത്തുകയും ചെയ്തുവെ ന്നാണ് കേസ്.

എടക്കര പൊലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന പി രവീന്ദ്രനാണ് അന്വേഷണം നട ത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോ സിക്യുഷനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരാ യി. പ്രതിയെ തവനൂര്‍ ജയിലിലേ ക്ക് അയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top