തൃശൂരില്‍ മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍

തൃശൂരില്‍ മദ്യപിച്ച് വാഹനമോടിച്ച ഏഴ് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. മദ്യപിച്ചതായി കണ്ടെത്തിയ അഞ്ച് ബസ് കണ്ടക്ടര്‍മാരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസുകള്‍ക്കെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കസ്റ്റഡിയിലെടുത്ത എല്ലാവരെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു.

മദ്യപിച്ചെന്ന് കണ്ടെത്തിയ സ്വകാര്യ ബസ് ജീവനക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എസിപി സജീവ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top