കര്‍ണാടകയില്‍ വാഹനാപകടത്തിന് പിന്നാലെ ബസിന് തീപിടിച്ച് 7 പേര്‍ വെന്തുമരിച്ചു. കല്‍ബുര്‍ഗിയിലെ കമലാപൂരിന് സമീപം ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. മിനി ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ബസിനു തീപിടിച്ചത്. ഡീസല്‍ ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ബസിന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബസില്‍ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 16 യാത്രക്കാരെ കലബുര്‍ഗിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണ നിരക്ക് ഉയരാനാണ് സാധ്യത. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കും സാരമായി പരുക്കേറ്റു.




