Section

malabari-logo-mobile

സ്വയം ഡ്രൈവ്‌ ചെയ്യാവുന്ന വാഹനങ്ങള്‍

HIGHLIGHTS : ഇതുവരെ കരുതപ്പെട്ടപ്പോലെയോ ആപ്പിളിനെപ്പോലെയോ ഗൂഗിളിനെ പ്പോലെയോ ഉള്ള ടെക്‌നോളജി കമ്പനികളല്ല പകരം വാഹനനിര്‍മ്മാണ കമ്പനികള്‍ തന്നെയാണ്‌ സ്വയം ഡ്രൈവ്‌ ...

 

TAS_Lexus_GS_1-582x388 copyഇതുവരെ കരുതപ്പെട്ടപ്പോലെയോ ആപ്പിളിനെപ്പോലെയോ ഗൂഗിളിനെ പ്പോലെയോ ഉള്ള ടെക്‌നോളജി കമ്പനികളല്ല പകരം വാഹനനിര്‍മ്മാണ കമ്പനികള്‍ തന്നെയാണ്‌ സ്വയം ഡ്രൈവ്‌ ചെയ്‌ത്‌ സഞ്ചിരിക്കുന്ന ഓട്ടോണോമസ്‌ കാറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളില്‍ മുന്‍പന്തിയിലെന്ന്‌ ലാസ്‌വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ ഷോ(CES) വ്യക്തമാക്കുന്നു. ജപ്പാനീസ്‌ കാര്‍ നിര്‍മ്മാതാക്കളായ ടയോട്ട ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന മറ്റു നിരവധി വാഹന നിര്‍മ്മാണ ടെക്‌നോളജി കമ്പനികളെ ബഹുദൂരം പിന്‍തള്ളി നിരവധി മുന്നേറ്റങ്ങള്‍ കാഴ്‌ചവെച്ചിരിക്കുന്നു. ടയോട്ട ഈ മേഘലയിലെ മറ്റു കമ്പനികളേക്കാളും ഇരട്ടിയിലധികം പേറ്റെന്റുകളാണ്‌ അമേരിക്കയില്‍ മാത്രം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. വ്യത്യസ്‌ത രംഗങ്ങളില്‍ കഴിവ്‌ തെളിയിച്ച ടെക്‌നോളജി കമ്പനികളും വാഹന നിര്‍മ്മാണ കമ്പനികളും ഗവേഷണ വികസന രംഗത്ത്‌ കൈകോര്‍ക്കുന്നതും ഈ രംഗത്തെ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ വിദഗ്‌ധര്‍ അവകാശപ്പെടുന്നു. വളരെ ഫലപ്രദമായ ഇലക്ട്രോണിക്‌ നാവിഗേഷന്‍ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും വികസിപ്പിച്ചെടുത്ത ടെക്‌നോളജി കമ്പനിയായ ആപ്പിളും ആത്യാധുനിക പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്ത ഓട്ടോമോട്ടീവ്‌ കമ്പനിയായ ടെല്‍സയും തമ്മിലുള്ള സഹകരണത്തെ വളരെ പ്രതീക്ഷയോടെയാണ്‌ ലോകം വീക്ഷിക്കുന്നത്‌.

കാര്‍ബണ്‍ വിസര്‍ജ്ജനം ഏറ്റവും കുറഞ്ഞ ജനങ്ങളുടെ സഞ്ചാരാവശ്യങ്ങളെ എങ്ങിനെ ബിസിനസ്‌ ആക്കി മാറ്റാം എന്നുള്ള കാര്യത്തില്‍ വാഹനനിര്‍മ്മാണ കമ്പനികളോട്‌ നേരിട്ട്‌ മത്സരിക്കുന്നത്‌ ആപ്പിളിനെയും ഗൂഗിളിനെയും പോലുള്ള ടെക്‌നോളജി കമ്പനികളാണ്‌. പരസ്‌പര ബന്ധിതമായ മൂന്ന്‌ സാങ്കേതിക വിപ്ലവങ്ങള്‍ക്കാണ്‌ ഇവര്‍ നാന്ദികുറിച്ചിട്ടുള്ളത്‌.
1) നിലവിലുള്ള മലിനീകരണ സാദ്ധ്യത കൂടുതലുള്ള എഞ്ചിനുകള്‍ക്ക്‌ പകരം മലിനീകരണ സധ്യത കുറഞ്ഞ ബദലുകളെ എങ്ങിനെ വികസിപ്പിച്ചെടുക്കാം.
2) കാറുകള്‍ പോലുള്ള ചെറുവാഹനങ്ങളുടെ സാങ്കേതികതയെ എങ്ങിനെ വിവരസാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കാം.
3) ഇന്‍ര്‍നെറ്റ്‌ ബന്ധിതമായി ആവശ്യാനുസരണം ഉപയോഗിക്കാവുന്ന സ്വയം ഡ്രൈവ്‌ ചെയ്യുന്ന ഇലക്‌്‌ട്രിക്‌ കാറുകളെ എങ്ങിനെ വികസിപ്പിച്ചെടുക്കാം എന്നിവയാണ്‌ ആ മൂന്ന്‌ വിപ്ലവങ്ങള്‍.

sameeksha-malabarinews

ഇതിന്റെ മുന്നോടിയായി നിലവിലുള്ള വാഹനങ്ങളില്‍ ഓട്ടോമാറ്റ്‌ ബ്രേക്കിംഗ്‌ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വയം പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ അവരുടെ വാഹനങ്ങളില്‍ മുന്‍നിര വാഹന നിര്‍മ്മാകള്‍ ഇപ്പോഴെ ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്‌. . പൂര്‍ണമായും സ്വയം ഓടിച്ച്‌ പോകുന്ന വാഹനങ്ങള്‍ നമ്മുടെ പാതകളിലൂടെ പാഞ്ഞുപോകുന്നത്‌ കാണുവാന്‍ അല്‌പകാലംകൂടെ കാത്തിരിക്കേണ്ടിവരുമെന്നാണ്‌ വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നത്‌. ഗൂഗിള്‍ പോലുള്ള ടെക്‌നോളജി കമ്പനികളും ഓഡി, ഡാല്‍വിയര്‍, ബി എം ഡബ്ല്യു പോലുള്ള വാഹനിര്‍മ്മാണ കമ്പനകളും ദീര്‍ഘദൂരം സ്വയം ഡ്രൈവ്‌ ചെയ്‌തു പോകുന്ന വാഹനങ്ങളുടെ പ്രാഥമിക മോഡലുകള്‍ പരീക്ഷിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌.

C E S ല്‍ നിരവധി കമ്പനികള്‍ പ്രദര്‍ശിപ്പിച്ച സെമി ഓട്ടോമാറ്റിക്‌ ഡ്രൈവിംഗ്‌ സംവിധാനങ്ങള്‍ ഈ രംഗത്ത്‌ കടുത്തുവരുന്ന മത്സരത്തിന്റെ സൂചനകളാണ്‌ നല്‍കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!