Section

malabari-logo-mobile

തട്ടമിട്ട ഇമോജി വരുന്നു;വിപ്ലവം സൃഷ്ടിച്ച്‌ സൗദി പെണ്‍കുട്ടി

HIGHLIGHTS : റിയാദ്‌: ഇനി ഓണ്‍ലൈന്‍ ലോകത്തും തട്ടമിട്ട ഇമോജി വരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പാകാന്‍ പോകുന്ന ഈ സംരംഭത്തിന്‌ പിറകില്‍ റയ്യൂഫ്‌ അല്‍ ഹുമൈ...

untitled-1-copyറിയാദ്‌: ഇനി ഓണ്‍ലൈന്‍ ലോകത്തും തട്ടമിട്ട ഇമോജി വരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പാകാന്‍ പോകുന്ന ഈ സംരംഭത്തിന്‌ പിറകില്‍ റയ്യൂഫ്‌ അല്‍ ഹുമൈദിയെന്ന സൗദി പെണ്‍കുട്ടിയാണ്‌. അറബ്‌ ലോകത്ത്‌ തരംഗമാകുന്ന ഈ ന്യുജെന്‍ വിപ്ലവത്തിന്‌ ചുവടുപിടിച്ച്‌ ശിരോവസ്‌ത്രം ധരിച്ച ഇമോജികളെ കൊണ്ട്‌ നിറയുകയാണ്‌ ‘ഇ’ ലോകം.

വാക്കുകള്‍ കൊണ്ട്‌ പൂര്‍ത്തികാരിക്കാനാകാത്ത വികരങ്ങളെയും ചിന്തകളെയും ഒറ്റ പ്രതീകത്തിലൊതുക്കുകയാണ്‌ ഈ ഇമോജി. വാട്‌സ്‌ആപിലും ഫേസ്‌ബുക്കിലും ഇമോജിയില്ലാത്തൊരു സമൂഹമാധ്യമത്തെ കുറിച്ച്‌ ഇന്ന്‌ ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്‌. നിലവിലുള്ള സാമൂഹിക അവസ്ഥയില്‍ തന്റെ ചുറ്റുപാടുകള്‍ക്ക്‌ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന്‌ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു റയ്യൂഫ്‌ അല്‍ ഹുമൈദി എന്ന 15 കാരി. തന്റെ മാതാപിതാക്കള്‍ക്കൊപ്പം ജര്‍മനിയില്‍ താമസിക്കുന്ന റയ്യൂഫിന്‌ തന്റെ ചിന്തകള്‍ക്ക്‌ തക്ക മറുപിടിക്കിട്ടണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ്‌ രാജ്യാന്തര തലത്തില്‍ പുതിയ ഇമോജികള്‍ വികസിപ്പിക്കുകയും അവലോകനം നടത്തുകയും ചെയ്യുന്ന യൂനികോഡ്‌ കണ്‍സോര്‍ഷ്യത്തിന്‌ റയ്യൂഫ്‌ ഒരു നിര്‍ദേശം അയച്ചത്‌. ഇമോജിക്ക്‌ ഒരു തട്ടമിട്ടാലെന്താ. റയ്യൂഫിനെ പോലും ഞെട്ടിച്ചുകൊണ്ടാണ്‌ യൂനികോഡ്‌ കണ്‍സോര്‍ഷ്യം ആ നിര്‍ദേശം സ്വീകരിച്ചത്‌.

sameeksha-malabarinews

ഇതെകുറിച്ച്‌ റയ്യൂഫിന്റെ പ്രതികരണം ഇപ്രകാരമാണ്‌. ഈ ലോകത്ത്‌ ജീവിക്കുമ്പോള്‍ അംഗീകാരവും സ്വീകാര്യതയും ലഭിക്കുക എന്നത്‌ എല്ലാവര്‍ക്കും ആവശ്യമാണ്‌. ഇമോജികള്‍ ഇന്ന്‌ സര്‍വവ്യാപിയാണ്‌. എണ്ണമില്ലാത്തത്ര മുസ്ലിം വനിതകള്‍ തട്ടമിടുകയും യഹൂദ, ക്രിസ്‌ത്യന്‍ വനിതകള്‍ തല മറയിക്കുകയും ചെയ്യുന്നു. സിഖ്‌ തലപ്പാവ്‌ വെച്ച പുരുഷന്റെ ഇമോജിയുണ്ട്‌. അതൊരു സിഖുകാരനെ പ്രതിനിധീകരിക്കുന്നു എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഹിജാബ്‌ ധരിച്ച ഇമോജിയില്ലാത്തത്‌ എന്തുകൊണ്ടാണ്‌. ഇതൊക്കെ നിസാരമാണെന്നു തോന്നും. കീബോര്‍ഡിലെ ചെറിയ വസ്‌തുമാത്രമല്ല അതൊന്നും. പക്ഷേ കീബോര്‍ഡിന്‌ മുന്നില്‍ നിങ്ങള്‍ നിങ്ങളെ തിരിച്ചറിയുകയാണ്‌.

റയ്യൂഫിന്റെ ഈ ആശയത്തെ ആദ്യം പിന്തുണച്ച്‌ രംഗത്തെത്തിയത്‌ വെബ്‌ കണ്ടന്റ്‌ റേറ്റിങ്ങിലെ പ്രമുഖ സൈറ്റായ റെഡിറ്റി ന്റെ സ്ഥാപകനായ അലക്‌സ്‌ ഒഹാനിയനാണ്‌. ഇതെ തുടര്‍ന്ന്‌ ഒരു ഗ്രാഫിക്‌ മാസ്റ്റര്‍ തട്ടമിട്ട ഇമോജിയുടെ മാതൃക സൃഷ്ടിക്കുകയും ചെയ്‌തു. ഇപ്പോള്‍ യൂനികോഡ്‌ കണ്‍സോര്‍ഷ്യത്തിന്റെ ഡ്രാഫ്ര്‌റ്റിങ്‌ കമ്മിറ്റിയുടെ പരിഗണനയിലാണ്‌ റയ്യൂഫിന്റെ ഇമോജികള്‍. ഇതിന്റെ അന്തിമരൂപം നവംബറില്‍ സമര്‍പ്പിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. അങ്ങിനെയാണെങ്കില്‍ അടുത്തവര്‍ഷം ആദ്യം മുതല്‍ തട്ടമിട്ട ഇമോജി നമ്മുടെ വിരല്‍തുമ്പിലെത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!