സൗദിയില്‍ വാഹനാപകടം മലപ്പുറം സ്വദേശിയുള്‍പ്പെടെ 2 മലയാളികള്‍ മരിച്ചു

റിയാദ്‌: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട്‌ മലയാളികള്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം കോട്ടൂര്‍ സ്വദേശിയാണ്‌. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.

ഉംറ നിര്‍വ്വഹിച്ച്‌ മടങ്ങിയവര്‍ സഞ്ചരിച്ച ബസ്‌ കണ്ടെയ്‌നര്‍ ലോറിയിലിടിച്ചാണ്‌ അപകടം സംഭവിച്ചത്‌. അപകടത്തില്‍ പരിക്കേറ്റ എട്ടു പേരുടെ നില ഗുരുതരമാണ്‌. എന്നാല്‍ ഇവരില്‍ മലയാളികള്‍ ഇല്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
error: Content is protected !!
Scroll to Top