Section

malabari-logo-mobile

മൈക്രോ സോഫ്റ്റ് മേധാവിയായി ഇന്ത്യക്കാരന്‍

HIGHLIGHTS : വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോ സോഫ്റ്റിന്റെ മേധാവിയായി ഹൈദരബാദ് സ്വദേശി സത്യ നെദെല്ലയെ തിരഞ്ഞെടുത്തു. മൈക്രേ...

Satya-Nadellaവാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോ സോഫ്റ്റിന്റെ മേധാവിയായി ഹൈദരബാദ് സ്വദേശി സത്യ നെദെല്ലയെ തിരഞ്ഞെടുത്തു. മൈക്രോസോഫ്റ്റാണ് ഇക്കാര്യം ഔദേ്യാഗികമായി പുറത്തുവിട്ടത്. മൈക്രോസോഫ്റ്റ് സെര്‍വര്‍ ആന്‍ഡ് ടൂള്‍സ് ബിസിനസ് പ്രസിഡണ്ടായിരുന്നു അദ്ദേഹം നിലവില്‍ കൗഡ് കംപ്യൂട്ടിങ്ങിന്റെ തലവനാണ്. മൈക്രോസോഫ്റ്റിന്റെ മൂന്നാമത് സിഇഒ ആണ് സത്യ. നിലവിലെ സിഇഒ ആയ സ്റ്റീവ് ബള്‍മര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് സത്യയെ നിയമിക്കുന്നത്.

ഹൈദരബാദില്‍ ജനിച്ച സത്യ മാംഗ്ലൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനിയറിങ്ങില്‍ ബിരുദം നേടി. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ എടുത്തിട്ടുണ്ട്. 1992 മുതല്‍ മൈക്രോ സോഫ്റ്റില്‍ പ്രവര്‍ത്തിച്ചു വരികയാണ്. മൈക്രോസോഫ്റ്റില്‍ കീ പോസ്റ്റില്‍ ഇപ്പോള്‍ ഉള്ള ഏക ഇന്ത്യക്കാരനാണ് സത്യ. 22 വര്‍ഷത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന നേട്ടങ്ങളാണ് അദ്ദേഹത്തെ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണമായത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!