ശശികല എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി

ചെന്നൈ: അന്തരിച്ച തമി‌ഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജന്‍ എഐഎഡിഎംകെ പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയാകും. ഇതിനുള്ള പ്രമേയം ഇന്നുചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗം പാസാക്കി. മൊത്തം 14 പ്രമേയങ്ങളാണ് ജനറല്‍ കൌണ്‍സില്‍ പാസാക്കിയത്. പാര്‍ടി ഭരണഘടന പ്രകാരം ജനറല്‍ സെക്രടറിയായി തെരഞ്ഞെടുക്കും വരെ ശശികല ഇടക്കാല ജനറല്‍ സെക്രടറിയായി തുടരും .

പുരട്ച്ചി തലൈവി ജയലളിതയുടെ ആത്മാവ് ശശികലയിലുടെ പ്രവര്‍ത്തിക്കുമെന്നും ഇത് പാര്‍ടിയെ വഴിനടത്തുമെന്നും കൌണ്‍സില്‍ വിലയിരുത്തി. ശശികല 32 വര്‍ഷം ജയലളിതയുടെ തോഴിയായിരുന്നു എന്നത് അംഗീകരിക്കുന്നുവെന്നും കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കമെന്നതടക്കമുള്ള അഭിപ്രായങ്ങളും കൌണ്‍സിലില്‍ ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രി. അതേസമയം ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ശശികല പങ്കെടുത്തിരുന്നില്ല. യോഗതീരുമാനങ്ങള്‍ പനീര്‍ശെല്‍വം ശശികലയെ അറിയിക്കും .

Share news
error: Content is protected !!
Scroll to Top