2023 കാനിൽ റെഡ് കർപ്പെറ്റ് അരങ്ങേറ്റം കുറിക്കാൻ സാറാ അലിഖാനും മാനുഷി ഛില്ലറും

76-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാവാൻ സാറാ അലിഖാനും മാനുഷി ഛില്ലറും ഫ്രാൻസിലേക്ക്. ഇരുവരും ഈ വർഷം കാൻ റെഡ് കാർപ്പെറ്റിൽ തങ്ങളുടെ അരങ്ങേറ്റം കുറിക്കും.

ഇന്നുമുതൽ തുടങ്ങുന്ന പരിവാടി മെയ്‌ 27 വരെ നീണ്ടുനിൽക്കും. കേന്ദ്രസഹമന്ത്രി ഡോ. എൽ മുരുകേഷന്റെ നേതൃത്വത്തിലാണ് ഇവർ കാനിൽ എത്തുന്നത്.ഇരുവരും മെയ്‌ 15 ന് ഫ്രാൻസിലേക്ക് പുറപ്പെട്ടു.ഇവരെ കൂടാതെ നിരവധി ഇന്ത്യൻ അഭിനേതാക്കളും ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കാളികളാകും.

ഐശ്വര്യ റായ് ബച്ചൻ, വിജയ് വർമ്മ, അതിഥി റാവു ഹൈദരി എന്നിവരും കാനിൽ പങ്കെടുക്കും. ഇവരുടെ രണ്ടാം കാൻ ഫിലിം ഫെസ്റ്റിവൽ ആണ് ഇത്.ഈ വർഷം പ്രശസ്തമായ മൂന്ന് ഇന്ത്യൻ സിനിമകളും കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.

Share news
error: Content is protected !!
Scroll to Top