Section

malabari-logo-mobile

സച്ചിന്‍ ലഹരിക്കും മയക്കുമരുന്നിനുമെതിരെ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡറാകുന്നു

HIGHLIGHTS : തിരുവനന്തപരും: സംസ്ഥാനത്ത്‌ ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്‌കരണത്തില്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന...

sachin-tendulkar-bollywood-debutതിരുവനന്തപരും: സംസ്ഥാനത്ത്‌ ലഹരിക്കും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്‌കരണത്തില്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡറാകും. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്‌.

പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്‌ സച്ചിന്‍ കേരളത്തില്‍ എത്തിയത്‌. കേരളത്തില്‍ ഒരു റസിഡെന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കാന്‍ പദ്ധതിയുള്ള കാര്യവും സച്ചിന്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി.

sameeksha-malabarinews

കേരള ബ്ലാസ്‌്‌റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളും സഹ ഉടമകള്‍ക്ക്‌ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. തെലുങ്ക്‌ താരങ്ങളായ നാഗാര്‍ജുന, ചിരഞ്‌ജീവി, അല്ലു അര്‍ജുന്റെ പിതാവ്‌ അല്ലു അരവിന്ദ്‌്‌ എന്നിവരാണ്‌ പുതിയ സഹ ഉടമകള്‍. ഇവരെ പിന്നീട്‌ ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവില്‍ ബ്ലാസ്റ്റേഴിസിന്റെ 80 ശതമാനം ഓഹരിയും പ്രസാദ്‌ ഗ്രൂപ്പിന്റെ കൈവശമാണ്‌. 20 ശതമാനം ഓഹരി മാത്രമാണ്‌ സച്ചിന്റെ കൈവശമുള്ളത്‌. ബ്ലാസ്റ്റേഴ്‌സില്‍ സച്ചിന്‌ 40 ശതമാനം ഓഹരിയാണുള്ളത്‌.ബാക്കി ഓഹരികള്‍ കൈവശമുണ്ടായിരുന്നത്‌ പി.വി.പി ഗ്രൂപ്പ്‌ ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ ഓഹരികള്‍ സൂപ്പര്‍ താരങ്ങള്‍ തന്നെ വാങ്ങുമെന്നാണ്‌ സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!