HIGHLIGHTS : Rudran Variyam's poetry collection released
മലയാള കവിതാ ദിനത്തില്‍ രുദ്രന്‍ വാരിയത്തിന്റെ അഞ്ചാമത് കവിതാ സമാഹാരം ശ്രേഷ്ഠ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഇണയുമൊത്തൊരുനാള്‍’ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. മുന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഏറ്റുവാങ്ങി.
ശ്രേഷ്ഠ സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.എ സേതുമാധവന്‍ പുസ്തക പരിചയം നടത്തി.പി.ടി അജയ് മോഹന്‍,എന്‍ പി രാമചന്ദ്രന്‍,ആര്‍.സി സലാവുദ്ദീന്‍,സി എ ഗോപപ്രതാപന്‍,കല്ലൂര്‍ ബാബു,ചന്ദ്രപ്രകാശ് ഇടമന,എം എസ് അമല്‍ ശങ്കര്‍എന്നിവര്‍ സംസാരിച്ചു. രുദ്രന്‍ വാരിയത്തിന്റെ കവിതകള്‍ അജിത സുരേഷ് ശശി കണ്ണമംഗലം എന്നിവര്‍ ആലപിച്ചു.കവി രുദ്രന്‍ വാരിയത്ത് മറുപടി പ്രസംഗം നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു