റൊണാള്‍ഡീഞ്ഞോ നാളെ കോഴിക്കോട്‌

ronaldinho_04കോഴിക്കോട്‌: കോഴിക്കോടിന്റെ കാല്‍പന്ത്‌ കളിയുടെ ആവേശത്തിലേക്ക്‌ ബ്രസീലിയിന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ എത്തുന്നു. അടുത്തമാസം ആരംഭിക്കാനിരിക്കുന്ന നാഗ്‌ജി ഇന്റര്‍നാണല്‍ ട്രോഫിയുടെ ബ്രാന്റ്‌ അംബാസഡറായാണ്‌ റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തുന്നത്‌. നാളെ രാവിലെയാണ്‌ റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തുക.

കാല്‍പന്ത്‌ കളിയെ നെഞ്ചേറ്റിയ ഒരു നാടു മുഴുവന്‍ ഫുട്‌ബോള്‍ ഇതിഹാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്‌. ഏഴ്‌ വിദേശടീമുകളും ഒരു ഐ ലീഗ്‌ ക്ലബ്ബും ഉള്‍പ്പെടെ 8 ടീമുകള്‍ മത്സരിക്കുന്ന നാഗ്‌ജി ഇന്റര്‍നാഷണന്‍ ക്ലബ്‌ ഫുബോളിന്റെ ബ്രാന്റ്‌ അംബാസിഡറായാണ്‌ റൊണാള്‍ഡീഞ്ഞോ എത്തുന്നത്‌. 21 വര്‍ഷത്തിന്‌ ശേഷമാണ്‌ കോഴിക്കോട്‌ നാഗ്‌ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ പുനരാരംഭിക്കുന്നത്‌.

രാവിലെ 8 മണിക്ക്‌ നെടുമ്പാശ്ശേരിയിലെത്തുന്ന റൊണാള്‍ഡീഞ്ഞോ പ്രത്യേകവിമാനത്തില്‍ ഒമ്പതരയോടെ കരിപ്പൂരിലെത്തും. അവിടെ നിന്നും റോഡ്‌ ഷോയുടെ അകമ്പടിയോടെ കോഴിക്കോട്ടെത്തും. വൈകുന്നേരം അഞ്ചരയ്‌ക്ക്‌ കോഴിക്കോട്‌ ബീച്ചിലാണ്‌ റൊണാള്‍ഡീഞ്ഞോ പങ്കെടുക്കുന്ന ചടങ്ങ്‌ നടക്കുക. തിങ്കളാഴ്‌ച അദേഹം മടങ്ങി പോകും. അടുത്തമാസം അഞ്ചുമുതല്‍ 21 വരെയാണ്‌ നാഗ്‌ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌.

Related Articles