എടിഎമ്മിലേക്ക് പണം നിറക്കാനെത്തിയ ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി കവര്‍ച്ച

HIGHLIGHTS : Robbery: ATM employee shot dead as he tried to refill cash

കര്‍ണാടകയില്‍ നാടിനെ നടുക്കിയ എടിഎം കവര്‍ച്ച. വ്യാഴാഴ്ച രാവിലെയാണ് ബിദാര്‍ ജില്ലയില്‍ വന്‍ കവര്‍ച്ചയും ജീവനക്കാരന്‍ വെടിയേറ്റ് മരിക്കുകയും ചെയ്തത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. ചിദ്രി ഗ്രാമത്തില്‍ താമസിക്കുന്ന ഗിരി വെങ്കിടേഷ് (32) ആണ് വെടിയേറ്റ് മരിച്ചത്. ശിവകുമാര്‍ എന്ന മറ്റൊരു ജീവനക്കാരനാണ് ഗുരുതമായി പരുക്കേറ്റത്.

എസ്ബിഐ ബാങ്കിലും എടിഎമ്മിലും പണം നിറക്കാനായി ജീവനക്കാര്‍ എത്തിയപ്പോള്‍ ബൈക്കിലെത്തിയ കവര്‍ച്ചക്കാര്‍ വെടിയുതിര്‍ത്ത ശേഷം പണം അപഹരിച്ച് രക്ഷപ്പെടുകയായിരുന്നു. 93 ലക്ഷം രൂപയാണ് കവര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
ബിദര്‍ നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മെയിന്‍ ബ്രാഞ്ചിന് മുന്നിലാണ് സംഭവം നടന്നത്.

sameeksha-malabarinews

പതിവുപോലെ ബാങ്കിലേക്കും എടിഎമ്മിലേക്കുമുള്ള പണം ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് എടുത്ത ഉടനെ ആണ് ബൈക്കില്‍ എത്തിയ കവര്‍ച്ചക്കാര്‍ ജീവനക്കാര്‍ക്കു നേരെ മുളക്പൊടി എറിഞ്ഞ ശേഷം വെടിയുതിര്‍ത്തത്. ഏകദേശം 93 ലക്ഷം രൂപ അടങ്ങുന്ന പെട്ടി തട്ടിയെടുത്ത് ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെടിയേറ്റ ഗിരി സംഭവസ്ഥലത്തു തന്നെ മരിച്ചു.

പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം മുഖംമൂടി ധരിച്ച രണ്ട് കൊള്ളക്കാര്‍ എടിഎം വാഹനത്തിനും ഗാര്‍ഡുകള്‍ക്കും നേരെ അഞ്ച് റൗണ്ട് വെടിവച്ചു. ആക്രമണത്തിന് ശേഷം അവര്‍ പണവുമായി രക്ഷപ്പെട്ടുവെന്നാണ്. ബിദര്‍ പോലീസ് സൂപ്രണ്ട് (എസ്പി) പ്രദീപ് ഗുണ്ടി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗിരി വെങ്കിടേഷും ശിവകുമാറും എടിഎമ്മില്‍ പണം നിറയ്ക്കല്‍ സേവനങ്ങള്‍ നല്‍കുന്ന സിഎംഎസ് ഏജന്‍സിയിലെ ജീവനക്കാരാണെന്നാണ് വിവരം. നാട്ടുകാര്‍ പ്രതികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും തോക്ക് ചൂണ്ടി ഇവര്‍നാട്ടുകാരെയും അകറ്റുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!