Section

malabari-logo-mobile

റോഡ് സുരക്ഷാ വാരം; റിഫ്‌ലക്ടീവ് ടേപ്പില്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി

HIGHLIGHTS : Road Safety Week; Action against vehicles without reflective tape

റിഫ്‌ലക്ടീവ് ടേപ്പില്ലാത്ത വാഹനങ്ങള്‍ക്കെതിരെ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ട്രാന്‍സ്‌പോര്‍ട്ട് വാഹനത്തിന്റെ പുറകു വശത്ത് ചുവന്ന കളറുള്ള റിഫ്‌ലക്റ്റീവ് ടാപ്പും , മുന്‍ഭാഗത്ത് വെള്ള കളറുള്ള റിഫ്‌ലക്റ്റീവ് ടേപ്പും വശങ്ങളില്‍ മഞ്ഞ കളറിലുള്ള റിഫ്‌ലക്ടീവ് ടേപ്പും പതിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം അനുശാസിക്കുന്നുണ്ട്.

ഇത് രാത്രികാലങ്ങളില്‍ വാഹനത്തിന്റെ സാന്നിധ്യം മറ്റു ഡ്രൈവര്‍മാര്‍ക്ക് മനസ്സിലാക്കുന്നതിന് വേണ്ടി ഏറെ സഹായകരമാണ്. ഇത്തരം ടാപ്പുകള്‍ വാഹനത്തില്‍ പതിച്ചിട്ടുണ്ടോ എന്നും മറ്റു വാഹനങ്ങളില്‍ റിഫ്‌ലക്ടറുകള്‍ കളര്‍ ഫിലിം വെച്ച് മറിച്ചിട്ടുണ്ടോ എന്നും റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

sameeksha-malabarinews

പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും ഇത് സംബന്ധിച്ച ബോധവല്‍ക്കരണവും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ മാരായ പി.ബോണി, കെ.ആര്‍ ഹരിലാല്‍, എബിന്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ദേശീയ സംസ്ഥാനപാതകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!