
താനൂർ:പൊന്‍മുണ്ടം ഗ്രാമ പഞ്ചായത്തിലെ കൂരിക്കുന്ന് ചിലവില്‍ റോഡ് കായിക-ന്യൂനപക്ഷ ക്ഷേമ വഖഫ് -ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. കോമുക്കുട്ടി അധ്യക്ഷത വഹിച്ചു.
എം.എൽ.എ. യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ചിലവഴിച്ചാണ് രണ്ടു ഘട്ടങ്ങളിലായി 15-ാം വാർഡിൽ റോഡിന്റെ പണി പൂർത്തീകരിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ മന്ത്രിയെയും റോഡിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച മുൻ മെമ്പർ ലളിത ചീനക്കലിനെയും നാട്ടുകാർ മൊമെന്റോ നൽകി ആദരിച്ചു. മെമ്പർമാരായ സജ്ല, ഫാക്കിറ, സാബിറ, റഹൂഫ് തുടങ്ങിയവരും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫയും പരിപാടിയിൽ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




