മലപ്പുറം ജില്ലയില്‍ പ്രാണിജന്യരോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. മൂന്ന് മാസത്തേക്ക് മാത്രമായി ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് ആണ് യോഗ്യത. പ്രായം 40 കവിയരുത്.
ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.. താല്പര്യമുള്ളവര്‍ക്കായി ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ഉള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ച നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2736241.




