Section

malabari-logo-mobile

മത്സ്യബന്ധന മേഖലയ്ക്ക് ആശ്വാസം; എല്‍.പി.ജി. കിറ്റുകളുടെ വിതരണോദ്ഘാടനം ഇന്ന്

HIGHLIGHTS : relief to fisheries sector; LPG Distribution of kits begins today

ആലപ്പുഴ: പരമ്പരാഗത മത്സ്യബന്ധനമേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മത്സ്യബന്ധന എഞ്ചിനുകള്‍ എല്‍.പി.ജി. ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ എല്‍.പി.ജി. കിറ്റുകള്‍ സബ്‌സിഡിയോടു കൂടി വിതരണം ചെയ്യുന്നു.

മത്സ്യബന്ധത്തിനുള്ള ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഇന്ധനം പരീക്ഷണാടിസ്ഥാനത്തില്‍ മണ്ണെണ്ണയില്‍ നിന്നും എല്‍.പി.ജി.യിലേക്ക് മാറ്റുന്നതിനുള്ള എല്‍.പി.ജി. കിറ്റുകളുടെ വിതരണോദ്ഘാടനം ഇന്ന് രാവിലെ 11- ന് ഓമനപ്പുഴ കടപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.

sameeksha-malabarinews

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന എഞ്ചിനുകള്‍ക്ക് ആവശ്യമായ മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവര്‍ദ്ധനയും കാലങ്ങളായി മത്സ്യത്തൊഴിലാളികളെ അലട്ടുന്ന പ്രശ്‌നമാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍വലിയ കുറവുണ്ടാകുകയും പരമ്പരാഗത മത്സ്യബന്ധന മേഖലയെ ആശങ്കയിലാക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സബ്‌സിഡി നിരക്കില്‍ എല്‍.പി.ജി. കിറ്റുകള്‍ നല്‍കുന്നത്.

ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവര്‍ മുഖ്യാതിഥികളാകും. ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള പദ്ധതി വിശദീകരിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ജനപ്രതിനിധികള്‍, ഉദ്യേഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!