Section

malabari-logo-mobile

തെന്നലയിലെ വീട്ടില്‍ മോഷണം; പിടിയിലായത് ബന്ധുക്കള്‍

HIGHLIGHTS : Relatives were caught stealing from their house in Thenala

തിരൂരങ്ങാടി: വിദേശത്ത് പോകാനുള്ള പണം കണ്ടെത്തുന്നതിനായി വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ രണ്ടേകാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ബന്ധുക്കളായ പ്രതികള്‍ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായി. തെന്നലയിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മോഷ്ടാവ് കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തിലാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും അറസ്റ്റിലായത്.

കോട്ടക്കലില്‍ താമസിക്കുന്ന കുന്നത്തേടത്തില്‍ അബ്ദുല്ലത്തീഫ്(37), ഭാര്യ തെന്നല മുച്ചിത്തറ സബീറ(35) എന്നിവരാണ് അറസ്റ്റിലയത്.
കിടന്നുറങ്ങുകയായിരുന്ന ഇവരുടെ ചെറുമകളുടെ വായപൊത്തിയും ഭീഷണിപ്പെടുത്തിയും ദേഹത്ത് ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. കേസെടുത്ത പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലും വീട്ടുകാരുടെ മൊഴികളിലും സംശയം തോന്നിയതോടെ വിശദമായ അന്വേഷണം നടത്തിയാണ് മോഷണം നടത്തിയത് ഇവരുടെ ബന്ധുക്കള്‍ തന്നെയാണെന്ന് കണ്ടെത്തിയത്. വിദേശത്ത് പോകുന്നതി നാവിശ്യമായ പണം കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയത്. തെന്നലയിലെ മാതാവിന്റെ വീട്ടില്‍ പെണ്‍കുട്ടി എത്തിയ ദിവസം നേരത്തെ പദ്ധതിയിട്ട പ്രകാരം സബീറ ഭര്‍ത്താവിന് വീടിനുള്ളില്‍ നിന്നും വാതില്‍ തുറന്നു കൊടുക്കുകയായിരുന്നന്നെന്ന് പോലീസ് പറഞ്ഞു.

sameeksha-malabarinews

അകത്തുകയറിയ അബ്ദുല്ലത്തീഫ് പെണ്‍കുട്ടിയുടെ മുറിയിലെത്തി മോഷണം നടത്തി സ്ഥലം വിടുകയായിരുന്നു. വിവരങ്ങള്‍ മറ്റുള്ളവരില്‍ നിന്നെല്ലാം മറച്ചുവെച്ച സബീറ മറ്റു ബന്ധുക്കളെയും മാതാവിനെയും കൂട്ടിയെത്തിയാണ് മോഷണം നടന്നതായി തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നത്.

പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ സ്ഥലം വിട്ട അബ്ദുല്‍ ലത്തീഫിനെ മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് കോട്ടക്കലില്‍ വച്ച് വെള്ളിയാഴ്ച വൈകുന്നേരം പോലീസ് പിടികൂടിയത്. സാബിറയെ വീട്ടില്‍ വച്ച് കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എസ് എച്ച് ഒ കെ ടി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!