Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഒഴിവുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. അപേക്ഷകള്‍ ജൂണ്‍ 13 നകം ജില്ലാപഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാപഞ്ചായത്തിന്റെ വെബ്‌സൈറ്റിലും 0495-2370050 നമ്പറിലും ലഭിക്കും.

sameeksha-malabarinews

അതിഥി അധ്യാപക നിയമനം

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്‌കൃതം, ഫൗണ്ടേഷന്‍ ഇന്‍ എജുക്കേഷന്‍, എജുക്കേഷനല്‍ ടെക്നോളജി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നു. അഭിമുഖം മെയ് 28 ന് രാവിലെ യഥാക്രമം 10.30, 12.30, ഉച്ച 2.30 എന്നീ സമയങ്ങളില്‍ കോളേജ് ഓഫീസില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫില്‍ അഭികാമ്യമാണ്.

പെര്‍ഫോര്‍മിംഗ് ആര്‍ട്സ് (തിയേറ്റര്‍ ആര്‍ട്സ്), ഫൈന്‍ ആര്‍ട്സ് (അപ്‌ളൈഡ് ആര്‍ട്സ്) എന്നീ വിഷയങ്ങളില്‍ മെയ് 29 ന് യഥാക്രമം 10.30 നും 12.30 നും കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. പി.ജി ആണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാവണം.
അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഫോണ്‍: 0495 2722792.

ഗസ്റ്റ് ലക്ചറര്‍ അഭിമുഖം

കോഴിക്കോട് ഗവ. വനിത പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് സ്ഥാപനത്തിലാണ് അഭിമുഖം. ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഷയത്തില്‍ AICTE നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍: 0495-22370714.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!