ചെന്നൈ: പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണയെയും മദ്രാസ് മ്യൂസിക് അക്കാദമിയേയും വിമര്‍ശിച്ച കര്‍ണാടക സംഗീതകാരികളായ രഞ്ജിനി- ഗായത്രി സഹോദരിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയാണ് രഞ്ജിനി- ഗായത്രി സഹോദരിമാര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അക്കാദമിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് ബിജെപി നിലകൊള്ളുന്നതെന്നാണ് അണ്ണാമലൈ എക്‌സില്‍ കുറിച്ചത്.
ടി എം കൃഷ്ണ അധ്യക്ഷനായതിനാല്‍ സംഗീത അക്കാദമി സമ്മേളനത്തില്‍നിന്ന് പിന്‍മാറുന്നെന്നും ഡിസംബര്‍ 25-ന് നടക്കാനിരിക്കുന്ന കച്ചേരിയില്‍ പങ്കെടുക്കില്ലെന്നും പ്രതികരിച്ച് രഞ്ജിനി- ഗായത്രി സഹോദരിമാര്‍ രംഗത്തെത്തിയതോടെയാണ് വിഷയങ്ങള്‍ക്ക് തുടക്കമായത്.
മ്യൂസിക് അക്കാദമി ഏര്‍പ്പെടുത്തിയ കര്‍ണാടക സംഗീതത്തിലെ ഉയര്‍ന്ന അംഗീകാരമായ സംഗീത കലാനിധി അവാര്‍ഡ് ടി എം കൃഷ്ണയ്ക്കാണ് ഈ വര്‍ഷം നല്‍കുന്നത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സഹോദരിമാര്‍ രംഗത്തെത്തിയത്. കര്‍ണാടിക് സംഗീതത്തിന്റെ മൂല്യങ്ങളെ ടി എം കൃഷ്ണ അവഹേളിച്ചുവെന്നായിരുന്നു സഹോദരിമാരുടെ വാദം.
ജാതിമേല്‍ക്കോയ്മകള്‍ക്കും ബ്രാഹ്‌മണ്യത്തിനും എതിരെ പോരാടിയ പെരിയോര്‍ ഇ വി രാമസ്വാമിയെയും ഇവര്‍ വിമര്‍ശിച്ചിരുന്നു. പെരിയോറിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നതിനാലാണ് ടി എം കൃഷ്ണയ്‌ക്കെതിരെ രഞ്ജിനി- ഗായത്രി സഹോദരിമാര്‍ രംഗത്തെത്തിയത്. മദ്രാസ് സംഗീത അക്കാദമിയും മന്ത്രിമാരും നിരവധി സംഗീതജ്ഞരും ടി എം കൃഷ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സഹോദരിമാരെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് ഇവരെ പരസ്യമായി പിന്തുണച്ച് ബിജെപി രംഗത്തെത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




