നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ച് റെഡ് വേവ്‌സ് ചിറമംഗലം

പരപ്പനങ്ങാടി:റെഡ് വേവ്‌സ് ചിറമംഗലവും കോഴിക്കോട് കോം ട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പും, നേത്രദാന സമ്മതപത്ര സമര്‍പ്പണവും സംഘടിപ്പിച്ചു. എം.ഐ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വച്ച് നടന്ന ക്യാമ്പില്‍ 200 ഓളം ആളുകള്‍ നേത്ര പരിശോധനയില്‍ പങ്കെടുത്തു.

സമീക്ഷ ആയുര്‍വേദ ആശുപത്രി എം ഡി ഡോ.സേതുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍,കാര്‍ത്തികേയന്‍ ആശംസയര്‍പ്പിച്ചു. വേദിയില്‍ വെച്ച് വയനാട് ദുരന്തത്തില്‍ നിസ്വാര്‍ത്ഥ രക്ഷാപ്രവര്‍ത്തനം നടത്തി മാതൃകയായ ക്ലബ്ബ് മെമ്പര്‍മാരായ റമീസ്, മുഹമ്മദ് എന്നിവരെ ആദരിച്ചു.

ക്ലബ്ബ് മെമ്പര്‍ കൊട്ടന്തല ഹരിദാസന്‍ നേത്രദാന സമ്മതപത്രം കോം ട്രസ്റ്റ് ആശുപത്രി ഡോക്ടര്‍ മുഹ്‌സിനയ്ക്ക് കൈമാറി, ഉണ്ണികൃഷ്ണന്‍ കേലച്ചന്‍കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി അജീഷ് സ്വാഗതവും. ക്ലബ്ബ് ട്രഷറര്‍ അനില്‍കുമാര്‍ പുനത്തില്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top