
ജിദ്ദ : സിനിമ തിയറ്ററുകൾക്കുള്ള നിരോധനം നീക്കി നാല് വർഷത്തിനുള്ളിൽ സൗദി അറേബ്യയിലെ ആദ്യ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ജിദ്ദ നഗരത്തിൽ ഇന്ന് കൊടിയേറും. 2018 ഏപ്രിൽ വരെ പതിറ്റാണ്ടുകളായി തീയേറ്ററുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
അടുത്ത10 ദിവസം ജിദ്ദ ബലദിലെ പ്രത്യേകമായി ഒരുക്കിയ മൂന്ന് തീയേറ്ററുകളിലാണ് അന്താരാഷ്ട്ര ചലച്ചിത്ര മഹോത്സവം നടക്കുന്നത്.
സൗദി സിനിമയുടെ പുതിയ തരംഗത്തെ ആഘോഷിക്കുന്ന ഫീച്ചർ ഫിലിമുകളും ഡോക്യുമെൻററികൾക്കും വേണ്ടി രണ്ടു വിഭാഗങ്ങളാണ് ഫെസ്റ്റിവൽ ഉൾപ്പെടുത്തിയിരിക്കുന്നത് 34 ഭാഷകളിലായി 67 രാജ്യങ്ങളിൽ നിന്നുള്ള 138 ഫീച്ചർ ഫിലിമുകളും ഷോർട്സും മേളയിൽ പ്രദർശിപ്പിക്കും കൂടാതെ 25 ലോക പ്രീമിയർ 48 അറബ് പ്രീമിയറുകൾ 17 ജിസിസി പ്രീമിയറുകൾ എന്നിവയും മേളയുടെ ഭാഗമായി പ്രദർശനത്തിൽ ഉണ്ടാവും.
പ്രമുഖ ചലച്ചിത്രപ്രവർത്തക ഹൈഫ അൽ മൻസൂർ വജ്ദ എന്ന അവാർഡ് ചിത്രവും ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്




