മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്ന് റെഡ് അലര്‍ട്ട്

മലപ്പുറം: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5മി. മില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.

പൊതുജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കണം. രാത്രി സമയങ്ങളില്‍ മഴശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഉരുള്‍ പൊട്ടല്‍ -മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ മാറിതാമസിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കണം.

ജില്ലയില്‍ നാളെ (ഓഗസ്റ്റ് 10) ഓറഞ്ച് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top