Section

malabari-logo-mobile

കനത്ത മഴയ്ക്ക് കേരളത്തില്‍ ശമനം, ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

HIGHLIGHTS : Red alert lifted in Kerala, red alert lifted in seven districts, orange alert issued in seven districts

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് താത്കാലിക ശമനം. എന്നാല്‍ വരും ദിവസങ്ങളിലും കേരളത്തില്‍ കനത്ത മഴ തുടരാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം , ഇടുക്കി , തൃശൂര്‍ , മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

sameeksha-malabarinews

പാലക്കാടും വയനാട്ടിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ബാക്കി ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!