Section

malabari-logo-mobile

നിയമന തട്ടിപ്പ് കേസ് ; മഞ്ചേരി സ്വദേശി ബാസിത് അറസ്റ്റില്‍

HIGHLIGHTS : Recruitment Fraud Case; Basit, a native of Mancheri, was arrested

മഞ്ചേരി: നിയമനത്തട്ടിപ്പ് കേസില്‍ പ്രതിയായ ബാസിത്തിനെ മഞ്ചേരിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു  പരാതിക്കാരനായ ഹരിദാസന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു. ആവശ്യമെങ്കില്‍ വീണ്ടും ഹരിദാസനെ വിളിച്ചുവരുത്തുമെന്നും പോലീസ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമന കോഴ വിവാദത്തില്‍ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസ് മൊഴി നല്‍കിയിരുന്നു. ബാസിത്തിനെ നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും.

ബാസിത് ഭീഷണിപ്പെടുത്തിയാണ് മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി പറയിപ്പിച്ചതെന്ന് ഹരിദാസന്‍ പോലീസിനോട് പറഞ്ഞു. മന്ത്രിയുടെ ഓഫീസില്‍ നല്‍കാന്‍ തയ്യാറാക്കിയ പരാതിയില്‍ ഒപ്പ് രേഖപ്പെടുത്തിയത് ബാസിതിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. മന്ത്രിയുടെ ഓഫീസില്‍ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രിയുടെ ഓഫീസില്‍ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസില്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!