സത്യസന്ധതക്ക് മാതൃകയായി റിയാലിറ്റി ബസ്സിലെ ജീവനക്കാര്‍; 25,000 രൂപയടങ്ങിയ പേഴ്‌സ് തിരിച്ചുനല്‍കി

പരപ്പനങ്ങാടി : കൊടിയ ദുരിതത്തിന്റെ കോവിഡ്കാലത്ത് മനുഷ്യനന്‍മയുടെ തിരിനാളമുയര്‍ത്തി രണ്ട് ചെറുപ്പക്കാര്‍.

പരപ്പനങ്ങാടി മഞ്ചേരി റൂട്ടിലോടുന്ന റിയാലിറ്റി എന്ന പ്രൈവറ്റ് ബസ്സിലെ ജീവനക്കാരായ നാസറും അഷറഫുമാണ് സത്യസന്ധതയുടെ മാതൃക കാണിച്ചത്. തങ്ങളുടെ ബസ്സില്‍ കഴിഞ്ഞ വെള്ളിയാഴ്ച യാത്ര ചെയ്ത പരപ്പനങ്ങാടി നെടുവ പുത്തന്‍ തെരുവിലെ വളപ്പില്‍ നെല്ലിക്കാട്ട് ശിവദാസന്‍ എന്നയാളുടെ 25000 രൂപയും രേഖകളുമടങ്ങിയ പേഴ്‌സ് ആണ് ഇന്ന് തിങ്കളാഴ്ച തിരിച്ചേല്‍പ്പിച്ച് മാതൃകയായത്.

ശിവദാസന്‍ വെള്ളിയാഴ്ച തൃശ്ശൂര്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് മടങ്ങവെ കക്കാട് വെച്ചാണ് റിയാലിറ്റി ബസ്സില്‍ കയറിയത്. ബസ്സിറങ്ങി വീട്ടിലെത്തിയ ശേഷമാണ് ശിവദാസന് പണം നഷ്ടപ്പെട്ടത് മനസ്സിലായത് ഉടനെ തന്നെ പരപ്പനങ്ങാടി ബസ് സ്റ്റാന്റിലടക്കം പോയ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. തുടര്‍ന്ന് രണ്ട് ദിവസം ലോക്ക്ഡൗണിന് ശേഷം ഇന്ന് ബസ് ഡ്രൈവര്‍ അഷറഫും, കണ്ടക്ടറായ നാസറും ചേര്‍ന്ന് ഉടമയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top