Section

malabari-logo-mobile

റംസാൻ സ്പെഷ്യൽ റവ ദോശ

HIGHLIGHTS : Rava Dosha

ആവശ്യമായ ചേരുവകൾ:-

റവ- ഒരു കപ്പ്
മൈദ- അരക്കപ്പ്
അരിപ്പൊടി- ഒരു കപ്പ്
ഉപ്പ്- പാകത്തിന്
പച്ചമുളക് പൊടിയായി അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത്- ഒരു ചെറിയ സ്പൂണ്‍
സവാള – 1 പൊടിയായി അരിഞ്ഞത്
കറിവേപ്പില കുറച്ച്
ജീരകം – ഒരു ചെറിയ സ്പൂണ്‍
കുരുമുളക് – അര ചെറിയ സ്പൂണ്‍
എണ്ണ – പാകത്തിന്

sameeksha-malabarinews

പാകം ചെയ്യുന്ന വിധം:-

റവ രണ്ടു മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം. ഇതിലേക്കു മൈദ, അരിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു കട്ടകെട്ടാതെ നന്നായി കലക്കി വയ്ക്കണം,

ഇതിലേക്കു പച്ചമുളക് ഇഞ്ചി സവാള കറിവേപ്പില, ജീരകം, കുരുമുളക് പാകത്തിനു വെള്ളവും ചേര്‍ത്തു ദോശയ്ക്കുള്ള മാവു കലക്കി വയ്ക്കണം. തവ ചൂടാക്കി, മാവ് ഒരു ചെറിയ ബൗളിലെടുത്ത് പുറത്തു നിന്ന് അകത്തേക്ക് ചുറ്റിച്ചൊഴിക്കുക.

വെന്തു തുടങ്ങുമ്പോള്‍ ചുറ്റിനുമായി ഒരു ചെറിയ സ്പൂണ്‍ എണ്ണ ഒഴിച്ചു കൊടുക്കുക. തീ കൂട്ടി വച്ച് നന്നായി മൊരിഞ്ഞു വരുമ്പോള്‍ മറിച്ചിട്ട് മൊരിച്ചെടുക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!