
തിരൂര്‍: തീരദേശത്തെ സ്വകാര്യ ഗോഡൗണില്‍നിന്ന് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വാടിക്കല്‍ സ്വദേശി ചേക്കിന്റെപുരക്കല്‍ സുബൈദയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കെട്ടിടത്തില്‍നിന്നാണ് 2000 കിലോയോളം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ഏഴ് ചാക്കുകളിലായി സുക്ഷിച്ച 315 കിലോ പച്ചരി, 125 കി
ലോ പുഴുങ്ങലരി, 750 കിലോ പു ത്തരി, 660 കിലോ ഗോതമ്പ്, 70 പാക്കറ്റ് ആട്ടപ്പൊടി എന്നിവയാണ് പിടിച്ചെടുത്തത്. റേഷന്‍ ഉപഭോക്താക്കളില്‍നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ അധിക വിലയ്ക്ക് മറിച്ച് വില്‍ക്കുന്നതിനാണ് ശേഖരിച്ചുവച്ചതെന്നാണ് വിവരം.
രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ സപ്ലൈ ഓഫീസര്‍ കെ സി മനോജ്കുമാര്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ ഹസീബലി അക്ബര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവ ന്യൂ ഇന്‍സ്‌പെക്ടര്‍ ബി രാജേഷ്, റേഷനിങ് ഇന്‍ സ്‌പെക്ടര്‍മാരായ വി പി ഷാജുദ്ദീന്‍, എ ഹരി, ടി കെ വിജിത്ത്, പി ഫിന്‍രാജ്, ക്വാളിറ്റി കണ്‍ട്രോളര്‍ അപര്‍ണ സജി എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




