HIGHLIGHTS : Ramanatukara flyover construction in final stage
രാമനാട്ടുകര : വെങ്ങളം രാമനാട്ടുകര ദേശീയപാത നവീകരണത്തിന്റെ ഭാഗമായി രാമനാട്ടുകരയില്‍ നിര്‍മിക്കുന്ന പുതിയ മേല്‍പ്പാലം പ്രവൃത്തി അന്തിമഘട്ടത്തില്‍. മിനുക്കുപണി മാത്രമാണ് ബാക്കിയുള്ളത്. എല്ലാ സ്പാനുകളുടെ കോണ്‍ക്രീറ്റും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയായി. ഇരുഭാഗത്തും പാലവും റോഡും ചേരുന്നിടത്ത് മണ്ണിട്ടുനികത്തി യോജിപ്പിക്കലും പെയിന്റിങ്, സിഗ്‌നലുകള്‍, വെളിച്ച സംവിധാനം എന്നിവയുടെ പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്. ഇതും പൂര്‍ത്തിയാക്കി അടുത്തമാസത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനായേക്കും.
ബൈപാസില്‍ 2018ല്‍ നിര്‍മിച്ച മേല്‍പ്പാലത്തിന് സമാന്തരമായി കിഴക്ക് ഭാഗത്തായാണ് പുതിയ മേല്‍പ്പാലം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാരംഭിച്ച നിര്‍മാണം റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കുന്നത്. 2024ല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ദേശീയപാതാ അതോറിറ്റിയും നേരത്തെ അറിയിച്ചിരുന്നത്. ഇതിലുംനേരത്തെ പൂര്‍ത്തിയാക്കാനായി.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു