രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി എം. വി ശ്രേയാംസ്‌കുമാറും യു. ഡി. എഫ് സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എം. വി. ശ്രേയാംസ്‌കുമാര്‍ രാവിലെ 11.35നും ലാല്‍ വര്‍ഗീസ് കല്‍പകവാടി 12.30നുമാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറിക്ക് പത്രിക സമര്‍പ്പിച്ചത്.

മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. കൃഷ്ണന്‍കുട്ടി, സി. ദിവാകരന്‍ എം. എല്‍. എ, എല്‍. ഡി. എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ എന്നിവര്‍ എം. വി. ശ്രേയാംസ്‌കുമാറിനൊപ്പം ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. സി. ജോസഫ് എം. എല്‍. എ, കെ. പി. സി. സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ലാല്‍ വര്‍ഗീസ് കല്‍പകവാടിയെ അനുഗമിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സന്നിഹിതനായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പത്രിക സമര്‍പ്പണം. സാമൂഹ്യാകലം പാലിച്ചായിരുന്നു റിട്ടേണിംഗ് ഓഫീസറുടെ മുറിയില്‍ കസേരകള്‍ ക്രമീകരിച്ചിരുന്നത്. നാമനിര്‍ദ്ദേശപത്രികയും കെട്ടിവയ്ക്കാനുള്ള പണവും ഉള്‍പ്പെടെ യു. വി സ്‌കാന്‍ നടത്തിയ ശേഷമാണ് സ്വീകരിച്ചത്. 20 മിനിട്ട് യു. വി സ്‌കാനറില്‍ വച്ച് ഇവ അണുവിമുക്തമാക്കിയിരുന്നു. ആര്‍. ഒയുടെ ചേംബര്‍ രാവിലെ തന്നെ പൂര്‍ണമായി അണുമുക്തമാക്കി. സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •