
പരപ്പനങ്ങാടി : രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു.
സുജാതൻ ആവത്താം വീട്ടിൽ രചിച്ച ലഹരിക്കെതിരെ നാടക സ്ക്രിറ്റ് അവതരണവും . അനിൽ മാസ്റ്റർ അവതരിപ്പിച്ച മെൻ്റലിസം മാജിക് ഷോയും ഏറെ ശ്രദ്ധേയമായി.
വിവാഹപൂർവ ഫാമിലി പരിശീലന കോഴ്സ് മോഡൽ വില്ലേജ് അധ്യക്ഷൻ പഞ്ചാരയിൽ അഹമ്മദ് കുട്ടി നാടിന് സമർപ്പിച്ചു. സിദ്ധീഖ് റോഷൻ്റെ നേതൃത്വത്തിൽ സ്റ്റാർ മ്യൂസിക് ബാൻ്റ് കലാ പ്രകടനങ്ങൾക് നേതൃത്വം നൽകി.
അധികാരത്തിൽ ജയപ്രകാശ് സ്വാഗതവും കാട്ടുങ്ങൽ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
മർച്ചൻറസ് അസോസിയേഷൻ പ്രസിഡൻ്റ് അഷറഫ് കുഞ്ഞാവാസ് , സുജാതൻ ആവേത്താൻ വീട്ടിൽ , അനിൽ മാസ്റ്റർ എന്നിവരെയും എം. എസ് എസ് സംസ്ഥാന അധ്യക്ഷനും , പരപ്പനങ്ങാടി നഗരസഭ കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ട രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലത്തിനെയും സദസിൽ ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സെക്രട്ടറി ഫിറോസ് സെറാമിക് , ദേശീയ തൊഴിലുറപ് വേദി ജില്ല ഓംബ്ഡ്സ്മാൻ അബ്ദുൽ റഷീദ് ചെങ്ങാട്ട്, ഇ. ഒ. നാസർ , പി. വി. തുളസിദാസ് , മെക് സെവൻ പരപ്പനങ്ങാടി ബ്രാൻ്റ് അംബാസഡർ ജമാൽ അബ്ദുൽ നാസർ വേളക്കാട് , ബീന ഹമീദ് , ഹനീഫ കൊടപ്പാളി എന്നിവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





