മഴ: കോഴിക്കോട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

HIGHLIGHTS : Rain: Three relief camps opened in Kozhikode district

cite

മഴയെത്തുടര്‍ന്ന് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. 21 കുടുംബങ്ങളില്‍ നിന്നായി 30 സ്ത്രീകളും 28 പുരുഷന്‍മാരും 17 കുട്ടികളുമുള്‍പ്പെടെ 75 പേരാണ് ഈ ക്യാമ്പുകളിലായി കഴിയുന്നത്.

കോഴിക്കോട് താലൂക്കില്‍ തുറന്ന രണ്ട് ക്യാമ്പുകളിലായി മൂന്ന് കുടുംബങ്ങളിലെ 10 സ്ത്രീകളും ആറ് പുരുഷന്‍മാരുമും ഒരു കുട്ടിയുമുള്‍പ്പെടെ 17 പേരാണ് കഴിയുന്നത്. വടകര താലൂക്കില്‍ തുറന്ന ക്യാമ്പില്‍ 18 കുടുംബങ്ങളില്‍ നിന്നായി 20 സ്ത്രീകളും 22 പുരുഷന്‍മാരും 16 കുട്ടികളുമുള്‍പ്പെടെ 58 പേര്‍ കഴിയുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!