
മലപ്പുറം : തിരുവനന്തപുരം നോർത്ത് -നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ (16349/16350) രണ്ട് കോച്ചുകൾകൂടി അനുവദിച്ച് റെയിൽവേ. ഒരു എസി ത്രീ ടയർ കോച്ചും ഒരു സ്ലീപ്പർ ക്ലാസ് കോച്ചുമാണ് അധികം അനുവദിച്ചത്.
ഇതോടെ എസി ത്രീ ടയർ കോച്ചുകൾ രണ്ടും സ്ലീപ്പർ കോച്ചുകൾ ഏഴുമായി. 31ന് തിരുവനന്തപുരത്തുനിന്നുള്ള ട്രെയിനിൽ മാറ്റമുണ്ടാകും.
ആകെ കോച്ചുകൾ 16 ആയി. ഒരു എസി ടു ടയർ, നാല് സെക്കൻഡ് ക്ലാസ് ജനറൽ, രണ്ട് സെക്കൻഡ് ക്ലാ സ് ഭിന്നശേഷി എന്നിങ്ങനെയാ ണ് മറ്റുള്ള കോച്ചുകൾ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




