Section

malabari-logo-mobile

ബജറ്റ് 2015: റെയില്‍വെ നിരക്ക് കൂട്ടില്ല

HIGHLIGHTS : ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. റെയില്‍വേ യാത്രാനിരക്ക് കൂട്ടില്ലെന്ന് മന്ത്രി സുരേഷ് പ്രഭൂ ബജറ്റ്

suresh-prabhuന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. റെയില്‍വേ യാത്രാനിരക്ക് കൂട്ടില്ലെന്ന് മന്ത്രി സുരേഷ് പ്രഭൂ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. ഡീസല്‍ വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ നിരക്ക് നേരിയ തോതില്‍ കുറച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിരക്ക് 14 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

ബജറ്റിന് പിന്നാലെ അഞ്ച് വര്‍ഷത്തെ കര്‍മ്മ പദ്ധതി തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് വര്‍ഷംകൊണ്ട് നാല് ലക്ഷ്യങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍.

sameeksha-malabarinews

അഞ്ചു മിനിറ്റില്‍ ടിക്കറ്റ് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലാത്തവര്‍ക്ക് അഞ്ച് മിനിറ്റില്‍ ടിക്കറ്റ് ലഭിക്കുന്ന സംവിധാനം. സ്മാര്‍ട്ട് ഫോണ്‍ വഴിയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് ലഭ്യമാക്കും. വിവിധ ഭാഷകളില്‍ ഇ ടിക്കറ്റിംഗ് സംവിധാനവും ബജറ്റില്‍ പ്രഖ്യാപിച്ചു.

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. സുരക്ഷ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ പ്രത്യേക നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തും. ട്രെയിനുകളില്‍ ഇഷ്ട ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. എ വണ്‍ സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തും. നാല് സര്‍വകലാശാലകളില്‍ റെയില്‍വേ ഗവേഷണ സൗകര്യം ഏര്‍പ്പെടുത്തും. ചരക്കു നീക്കത്തില്‍ സ്വകാര്യ പങ്കാളിത്തം ഏര്‍പ്പെടുത്തും.

പാതയിരട്ടിപ്പിക്കലിനും ട്രാക്കുകള്‍ കൂട്ടുന്നതിനും 96,182 കോടി അനുവദിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 8.5 ലക്ഷം കോടിയുടെ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നു. ബുള്ളറ്റ് ട്രെയിന്‍ മാതൃകയില്‍ എഞ്ചിനില്ലാത്ത അതിവേഗ ട്രെയിനുകള്‍ ട്രാക്കിലിറക്കും. രാജ്യത്തെ 10 പ്രധാന നഗരങ്ങളില്‍ ഉപഗ്രഹ സ്റ്റേഷനുകള്‍ സ്ഥാപിക്കും. അഞ്ച് വര്‍ഷം കൊണ്ട് ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കും. സ്റ്റേഷന്‍ നവീകരണത്തിന് തുറന്ന ടെന്‍ഡര്‍ നവീകരണം വിലയിരുത്താന്‍ നിരീക്ഷ സമിതികള്‍ രൂപീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!