രാഹുലിനെ പുറത്താക്കു…പിയങ്കയെ വിളിക്കു;കോണ്‍ഗ്രസില്‍ മുറവിളി

rahul_gandhi_1ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും ലഭിയ്ക്കാതെ കോണ്‍ഗ്രസ് മൂക്കു കുത്തി വീണതിന് കാരണം രാഹുല്‍ ഗാന്ധിയാണെന്ന് പറഞ്ഞ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്.

തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരു വിഭാഗം രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയിരുന്നു. രാഹുലിനെ പുറത്താക്കി പ്രിയങ്കാ ഗാന്ധി നേതൃസ്ഥാനത്ത് വരണം എന്നാണ് ഇവരുടെ ആവശ്യം.

ഡല്‍ഹിയില്‍ ഇത്തവണ ഒരു സീറ്റു പോലും കോണ്‍ഗ്രസിന് ലഭിക്കാനിടയില്ല. പരാജയം ഉറപ്പിച്ച അജയ് മക്കാന്‍ പൂര്‍ണ ഫലം പുറത്ത് വരുന്നതിന് മുമ്പേ എല്ലാ ഔദ്യോഗിക പദവികളും രാജിവച്ചു. സദര്‍ ബസാറില്‍ മത്സരിച്ച അജയ് മാക്കന്‍ വളരെ പിന്നിലാണ്.

കഴിഞ്ഞ വര്‍ഷം ഷീല ദീക്ഷിത്ത് പരാജയപ്പെട്ടിടത്താണ് ഇത്തവണ അജയ് മക്കാനെ നിര്‍ത്തിയത്. രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്നാണ് അജയ് മക്കാന്‍ അറിയപ്പെടുന്നത്. നിലവില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് മക്കാന്‍.

Share news
error: Content is protected !!
Scroll to Top