ദില്ലി: രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ലമെന്റിലേക്ക് . അപകീര്‍ത്തിക്കേസില്‍ രാഹുലിനെതിരായ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയത്.
അപകീര്‍ത്തികേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് വയനാട് എംപിയായ രാഹുലിനെ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അയോഗ്യനാക്കിയത്. സുപ്രീംകോടതി ഈ വിധി വെള്ളിയാഴ്ച സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് 134 ദിവസത്തിന് ശേഷം രാഹുലിന് ലോക്‌സഭാ അംഗത്വം തിരിച്ചുകിട്ടുന്നത്.
രാഹുല്‍ ഇന്ന് തന്നെ പാര്‍ലമെന്റില്‍ എത്തുമെന്നാണ് സൂചന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




