രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടിമൂന്നാം പരാതിയിൽ

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ  പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിലെ 2002-ാം മുറിയിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുലിനെതിരേ മൂന്നാമതൊരു പരാതി കൂടി ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അർദ്ധരാത്രി 12.30ന് ശേഷം പോലീസിന്റെ രഹസ്യ നീക്കം ഉണ്ടായത്.

പത്തനംതിട്ട സ്വദേശിനിയാണ് പരാതിക്കാരി.വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രത്യേക സംഘമാണ് ഇ-മെയിൽ പരാതിയിൽ കേസെടുത്തതും സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള SIT സംഘമാണ് അന്വേഷണം നടത്തിയത്.എൻ മുരളിധരൻ്റെ നേതൃത്വത്തിലുള്ള 8 അംഗ സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.

പാലക്കാട് പത്തനംതിട്ട ജില്ലകളിലായിട്ടാണ് ക്രൈം നടന്നിട്ടുള്ളത്. പൊലീസ് ആദ്യം പത്തനംതിട്ടയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പുലർച്ചെ തന്നെ രാഹുലുമായി പൊലീസ് പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.

ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാം കേസിൽ വിചാരണകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top