ചോദ്യപേപ്പര്‍ ചോര്‍ച്ച ; ’10 ലക്ഷം രൂപ പിഴയും തടവും’ ബില്‍ പാസാക്കി ബിഹാര്‍ നിയമസഭ

പട്‌ന: പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും തടയാന്‍ ലക്ഷ്യമിട്ടുള്ള . സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി വിജയ് കുമാര്‍ ചൗധരി ആണ് ബിഹാര്‍ പബ്ലിക് എക്‌സാമിനേഷന്‍സ് ബില്‍ 2024 അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

നീറ്റ് യുജിയില്‍ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ പരീക്ഷ റദ്ദാക്കാന്‍ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല.

ബിഹാര്‍ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എട്ട് പേരെയും ഗുജറാത്തിലെ ലാത്തൂരിലും ഗോധ്രയിലും കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ വീതവും പൊതു ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഡെറാഡൂണില്‍ നിന്ന് ഒരാളെയുമാണ് ഇതുവരെ സിബിഐ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top