പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി . പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം മത്സരിക്കുകയാണെന്നും, പ്രവാസി വിഷയം സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ യുഡിഎഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത സംസാരിക്കുകായിരുന്നു അദ്ദേഹം

മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ സമരത്തില്‍ യുഡി എഫ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, പി. ഉബൈദുള്ള എംഎല്‍ എ കെ. മുഹമ്മദുണ്ണി ഹാജി, എന്നിവര്‍ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top