സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കി

ദില്ലി: സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കി. 10,12 ക്ലാസുകളില്‍ ശേഷിക്കുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ 15 വരെ നിശ്ചിയിച്ചിരിക്കുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണമെന്നാണ് വിദ്യാര്‍ത്ഥികളുടെ താത്പര്യമെങ്കില്‍ സാഹചര്യം അനുകൂലമാകുമ്പോള്‍ പരീക്ഷകള്‍ നടത്തുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.

പരീക്ഷ ഒഴിവാക്കി ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫല പ്രഖ്യാപനം നടത്തണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്രസര്‍ക്കാറിനോട് ഇന്ന് നിലപാട് അറിയിക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നടത്തിപ്പ് ഈ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് സിബിഎസിഇയും വിലയിരുത്തിയത്. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമല്ല ഉള്ളതെന്നും സിബിഎസ്ഇ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

Related Articles