ഖതായെഫ് ;റമദാന്‍ സ്‌പെഷ്യല്‍
തയ്യാറാക്കിയത്;ഷരീഫ

ആവശ്യമായ ചേരുവകള്‍:-
മൈദ – 1 കപ്പ്
റവ- ½ കപ്പ്
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ – 1 ടീസ്പൂണ്‍
യീസ്റ്റ് – ½ ടീസ്പൂണ്‍
ഉപ്പ് – ½ ടീസ്പൂണ്‍
പാല്‍ – 2 കപ്പ്
പഞ്ചസാര – 1 ½ കപ്പ്
വെള്ളം – 1 കപ്പ്
ഓറഞ്ച് ബ്ലോസംസ് വാട്ടര്‍ – 1 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് – 1 ടീസ്പൂണ്‍
പിസ നട്‌സ് തരിയായി പൊടിച്ചത് – അലങ്കരിക്കാന്‍
ഫില്ലിങ്ങിന്:-
റിക്കോട്ട ചീസ് – 1 ½ കപ്പ്
മൊസറെല്ല ചീസ് ചിരകിയത് – 1 ½ കപ്പ്
തയ്യാറാക്കുന്ന വിധം:-
ഒരു വലിയ ബ്ലെന്‍ഡറില്‍ മൈദ, റവ, പഞ്ചസാര, ബേക്കിംഗ് പൗഡര്‍, യീസ്റ്റ്, ഉപ്പ്, പാല്‍ എന്നിവ ചേര്‍ത്ത് പാന്‍ കേക്കിന്റെ മാവിന്റെ കന്‍സിസ്റ്റന്‍സിയില്‍ മിക്‌സ് ചെയ്യുക. ഒരു തുണി കൊണ്ട് മൂടി 30 മിനിറ്റ് മാറ്റിവെയ്ക്കുക,
സിറപ്പ് ഉണ്ടാക്കാന്‍ ഇടത്തരം ചൂടില്‍ ഒരു സോസ്പാനില്‍ പഞ്ചസാരയും വെള്ളവും തിളപ്പിക്കുക, ഏകദേശം 1-2 മിനിറ്റ് ഇടയ്ക്കിടെ ഇളക്കുക,
ഓറഞ്ച് ബ്ലോസം വാട്ടറും നാരങ്ങാനീരും ചേര്‍ത്ത് ഇളക്കുക. സിറപ്പ് തണുക്കാന്‍ വെയ്ക്കുക.
ഒരു നോണ്‍-സ്റ്റിക്ക് പാന്‍ ചൂടാക്കി 2 ടേബിള്‍സ്പൂണ്‍ ബാറ്റര്‍ ഒഴിക്കുക, ഏകദേശം 2 മിനിറ്റ് വേവിക്കുക .
ഒരു ചെറിയ പാത്രത്തില്‍ മൊസറെല്ല ചീസ് , റിക്കോട്ട ചീസ്, തയ്യാറാക്കിയ സിറപ്പ് 2 ടേബിള്‍സ്പൂണ്‍ എന്നിവ മിക്‌സ് ചെയ്യുക. ഓരോ പാന്‍കേക്കിലും ഒരു ടേബിള്‍സ്പൂണ്‍ ഫില്ലിങ് വയ്ക്കുക, വശങ്ങള്‍ മടക്കി അമര്‍ത്തി ഒട്ടിക്കുക.
ഒരു ബേക്കിംഗ് ഷീറ്റില്‍ തയ്യാറാക്കിയ ഖത്തായീഫ് വയ്ക്കുക, ഓവനില്‍ 40 മിനിറ്റ് ബെയ്ക്ക് ചെയ്‌തെടുക്കുക. മുകളില്‍ പിസ നട്‌സ് വിതറി അലങ്കരിക്കാം.
സിറപ്പ് ചേര്‍ത്ത് കഴിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




