Section

malabari-logo-mobile

ഖത്തറില്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ജാക്കറ്റുകള്‍ ലക്ഷ്യം പ്രവാസി തൊഴിലാളികളുടെ സുരക്ഷ

HIGHLIGHTS : ദോഹ: നിര്‍മാണ തൊഴിലാളികളുടെ സംരക്ഷണത്തിനായി ഖത്തറില്‍ സ്മാര്‍ട്ട് ജാക്കറ്റുകള്‍ വരുന്നു. ആഭ്യന്തര സുരക്ഷാസേനയായ ലെഖ്വിയ വികസിപ്പിച്ചെടുത്ത് ജാക്കറ്...

ദോഹ: നിര്‍മാണ തൊഴിലാളികളുടെ സംരക്ഷണത്തിനായി ഖത്തറില്‍ സ്മാര്‍ട്ട് ജാക്കറ്റുകള്‍ വരുന്നു. ആഭ്യന്തര സുരക്ഷാസേനയായ ലെഖ്വിയ വികസിപ്പിച്ചെടുത്ത് ജാക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള നുതന ഉപകരണങ്ങളാണ് നിര്‍മ്മിക്കുക. ഇതിന്റെ നിര്‍മ്മാണം ചൈനീസ് കമ്പനിയായ ന്യൂക് ടെക്കിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പ്രവാസി തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ഉപ്പാക്കുകയെന്ന നയത്തിന്റെ ഭാഗമായണ് അധികൃതരുടെ തീരുമാനം. തൊഴിലാളികളുടെ ശരീരത്തിലുണ്ടാകുന്ന ക്രമാധീതമായ ചൂട് കുറയ്ക്കുന്ന ഹെല്‍മെറ്റ് കൂളിങ് സംവിധാനം, തൊഴിലാളിയുടെ ആരോഗ്യനില സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ചിപ്പ് എന്നിവയാണ് സ്മാര്‍ട്ട് ജാക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തൊഴിലാളിയുടെ ഹൃദയമിടിപ്പ് അമിതമാകുക അല്ലെങ്കില്‍ ശ്വാസോച്ഛാസം ക്രമവിരുദ്ധമാകുക, ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം അനുഭവപ്പെടുക ഇതെ കുറിച്ചെല്ലാം മുന്നറിയിപ്പ് നല്‍കാനാണ് ചിപ്പ്. സ്മാര്‍ട്ട് ജാക്കറ്റ് ധിരിച്ചിരിക്കുന്ന തൊഴിലാളിക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ജാക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പില്‍ നിന്നും കണ്‍ട്രോള്‍ റൂമിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കും. തൊഴിലാളി നില്‍ക്കുന്ന സ്ഥലമടക്കമായിരിക്കും സന്ദേശത്തിലുണ്ടായിരിക്കുക. സൗരോര്‍ജ്ജത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചിപ്പില്‍ വോയ്‌സ് ഡയലിങ്ങുമുണ്ട്. വൈദ്യുതി ഇല്ലാതെ ഈ ചിപ്പ് പ്രവര്‍ത്തിക്കും.

sameeksha-malabarinews

തൊഴില്‍ മന്ത്രി ഡോ.ഇസ്സ ബിന്‍ സാദ് അല്‍ ജാഫലി അല്‍ നുഐമി, അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ)പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ലെഖ്വിയ വികസിപ്പിച്ച നൂതന ഉപകരണങ്ങള്‍ നിര്‍മ്മാക്കാനുള്ള പേറ്റന്റില്‍ ചൈനീസ് കമ്പനിക്ക് നല്‍കിക്കൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചത്.

ഇതിനുപുറമെ ലെഖ്വിയ വികസിപ്പിച്ചിട്ടുള്ള മയക്കുമരുന്ന് തിരിച്ചറിയാനുള്ള ഉപകരണം, ഇന്റലിജന്റ് ഐ സെന്‍സര്‍, ക്രോസ് സെക്ഷണല്‍ സ്‌കാനിങ് ഉപകരണം, ഇന്റലിജന്റ് സെക്യൂരിറ്റി ഫെന്‍സ് എന്നിവയുടെ നിര്‍മ്മാണവും ഈ കാരാറില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!