Section

malabari-logo-mobile

ഖത്തറില്‍ റോഡില്‍ വെറുതെ ഹോണടിച്ചാല്‍ 300 റിയാല്‍ പിഴ

HIGHLIGHTS : ദോഹ: രാജ്യത്തെ റോഡുകളിലൂടെ ഇനിമുതല്‍ വെറുതെ ഹോണടിച്ച് വണ്ടിയോടിച്ചാല്‍ പണികിട്ടും. അനവസരങ്ങള്‍ ഹോണ്‍മുഴക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനാണ് ട...

ദോഹ: രാജ്യത്തെ റോഡുകളിലൂടെ ഇനിമുതല്‍ വെറുതെ ഹോണടിച്ച് വണ്ടിയോടിച്ചാല്‍ പണികിട്ടും. അനവസരങ്ങള്‍ ഹോണ്‍മുഴക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കാനാണ് ട്രാഫിക്ക് വകുപ്പിന്റെ തീരുമാനം. ഇത്തരത്തില്‍ ഹോണ്‍ മുഴക്കുന്നത് പിടിക്കപ്പെട്ടാല്‍ 300 റിയാല്‍ പിഴയടക്കാന്‍ വകുപ്പ് തീരുമാനമായി.

മുന്നില്‍ കടന്നുപോകുന്ന വാഹനത്തെ മറികടക്കാനായി ധൃതിപിടിച്ച് ഹോണ്‍മുഴക്കി ഡ്രൈവറെ അസ്വസ്ഥരാക്കുന്ന രീതികള്‍ തുടരുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും ട്രാഫിക് ബോധവല്‍ക്കരണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ഈദ് അല്‍ഹാജിരി വ്യക്തമാക്കി. നിലവില്‍ ആശുപത്രികള്‍,വിദ്യഭ്യാസ സ്ഥാപനങ്ങള്‍, തമാസ സ്ഥലങ്ങള്‍ എന്നിവയുടെ മുന്നില്‍ നിന്ന് ഹോണ്‍ അനവശ്യയി മുഴക്കുന്നത് കുറ്റകരമാണ്. ഇത്തരം സ്ഥലങ്ങളില്‍ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ അത്യാവശ്യ സമയങ്ങളില്‍ മാത്രമേ ഹോണ്‍ മുഴക്കാന്‍ പാടുള്ളുവെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

sameeksha-malabarinews

അതെസമയം വാഹനങ്ങളില്‍ കൂടുതലായി ഹോണ്‍മുഴക്കുന്നത് സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ഇരുപതിനും മുപ്പതും വയസിനിടയിലുള്ളവരാണ് ഏറെ ഇത്തരത്തില്‍ ഹോണ്‍മുഴക്കുന്നതെന്നും മനോരോഗ വിദഗ്തര്‍ അഭിപ്രായപ്പെടുന്നു.

വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍കൂടി സംരക്ഷിച്ച് വാഹനം ഓടിക്കണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!