Section

malabari-logo-mobile

ഖത്തറില്‍ ഉം ബിര്‍ക്ക ഇന്‍ര്‍ചേഞ്ചില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

HIGHLIGHTS : ദോഹ: ഉം ബിര്‍ക ഇന്റര്‍ചേഞ്ചില്‍ ഗതാഗനിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ 60 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉം ബിര്‍ക...

ദോഹ: ഉം ബിര്‍ക ഇന്റര്‍ചേഞ്ചില്‍ ഗതാഗനിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ 60 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉം ബിര്‍ക ഇന്റര്‍ചേഞ്ചിലെ സിംസിമയിലേക്കുളള വടക്കന്‍ സര്‍വീസ് റോഡാണ് അടയ്ക്കുന്നത്.

ഗതാഗതവകുപ്പിന്റെ സഹകരണത്തോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഉം ബിര്‍ക ഇന്റര്‍ചേഞ്ചില്‍ വടക്കന്‍ സര്‍വീസ് റോഡ് വഴി സിംസിമയിലേക്കും നോര്‍ത്ത് റോഡിലേക്കുമുള്ള വാഹനങ്ങള്‍ സമാന്തര റോഡിലേക്ക് വഴിതിരിച്ചുവിടും.

sameeksha-malabarinews

അല്‍ക തക്കീറ മാലിന്യസംസ്‌കരണ വര്‍ക്ക്, ട്രാന്‍സ്ഫര്‍ പമ്പിങ് സ്റ്റേഷന്‍, അസോസിയേറ്റഡ് പൈപ്പ്‌ലൈനുകള്‍ എന്നിവയുടെ രൂപരേഖ, നിര്‍മാണം, പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായാണ് ഗതാഗതനിയന്ത്രണം. ഇവിടെ യാത്രക്കാര്‍ക്ക് ആവശ്യമായ അടയാള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ശൈത്യകാല ക്യാമ്പിങ് നടന്നു വരുന്ന സമയമായതുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ വേഗപരിധി പാലിച്ചായിരിക്കണം ഓടിക്കേണ്ടതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!