ഖത്തര്‍ റിയാല്‍ വിലയില്‍ റെക്കോര്‍ഡ് വളര്‍ച്ച

ദോഹ: ഇന്ത്യന്‍ രൂപയ്ക്ക് വിപണിയില്‍ വീണ്ടും വലിയ തകര്‍ച്ച നേരിട്ടതോടെ ഖത്തര്‍ റിയാലിന്റെ രൂപയിലെ വിനിമയ നിരക്ക് സമീപകാലത്തെ റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒരു ഖത്തര്‍ റിയാലിന്

ദോഹ: ഇന്ത്യന്‍ രൂപയ്ക്ക് വിപണിയില്‍ വീണ്ടും വലിയ തകര്‍ച്ച നേരിട്ടതോടെ ഖത്തര്‍ റിയാലിന്റെ രൂപയിലെ വിനിമയ നിരക്ക് സമീപകാലത്തെ റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒരു ഖത്തര്‍ റിയാലിന് 18.25 രൂപയായിരുന്നു ഇന്നലെ ഉണ്ടായിരുന്ന വിനിമയ നിരക്ക്.

ഡോളറിനെതിരെ 66.86 രൂപ എന്നതായിരുന്നു വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക് എന്നാല്‍ ഇന്നലെ ഇത് വീണ്ടും ഇടിഞ്ഞ് 67 എന്നത് കടന്ന് 67.13ലെത്തി. 2017 ലെ ഏറ്റവും താഴ്ന്നനിലയാണിത്. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയാന്‍ തുടങ്ങിയത് പ്രവാസികള്‍ക്ക് ഏറെ ഗുണായിരിക്കുകയാണ്. നാട്ടിലേക്ക് പ്രവാസികള്‍ പണമയക്കുന്നത് ഇതോടെ വര്‍ധിച്ചിട്ടുണ്ട്. 10 മുതല്‍ 15 ശതമാനം വരെ പണമയക്കുന്നതില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്നാണ് മണിഎക്‌സ്‌ചേഞ്ച് കേന്ദ്രങ്ങള്‍ പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഒരു റിയാലിന് ശരാശരി 50 മുതല്‍ 60 പൈസവരെ വര്‍ധന ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പണമയച്ചാല്‍ അത് ഗുണമായി മാറും. രൂപയുടെ മൂല്യം ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവരും വിരളമല്ല. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വിനിമയ നിരക്കാണിതെന്നു സാമ്പത്തികമേഖലയിലുള്ളവര്‍ വിലയിരുത്തുന്നു.