ഖത്തറില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു

ദോഹ: രാജ്യത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. ആറാമത് ദേശീയ കായികദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചത്. അമീരി ദിവാനാണ് പൊതുഅവധി പ്രഖ്യാപിച്ചത്.

ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് എല്ലാ വര്‍ഷവും  രാജ്യം ദേശീയ കായികദിനം ആചരിക്കുന്നത്.

ആരോഗ്യകരമായ ജീവിതത്തില്‍ കായികപരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യം വെച്ചുകൊണ്ടാണ് രജ്യത്ത് കായികദിനം ഇത്ര വിപുലമായി ആഘോഷിച്ചുവരുന്നത്.

 

Share news
error: Content is protected !!
Scroll to Top