Section

malabari-logo-mobile

ഖത്തറില്‍ പ്രവാസികള്‍ക്ക് ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍

HIGHLIGHTS : ദോഹ: ഖത്തറില്‍ ഇനിമുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു വില്‍ ഇനി മു...

ദോഹ: ഖത്തറില്‍ ഇനിമുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു വില്‍ ഇനി മുതല്‍ കൂടുതല്‍ വ്യക്തിഗത സേവനങ്ങള്‍ ലഭിച്ചു തുടങ്ങും. റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സൗകര്യവും മന്ത്രാലയം വെബ്‌സൈറ്റിലും മെട്രാഷ് ടു വിലും ലഭ്യമായിരിക്കും.

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു നിലവില്‍ വന്നുകഴിഞ്ഞതോടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ അറിയാനുള്ള അവസരമാണ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലഭിച്ച് തുടങ്ങിയിരിക്കുന്നത്.

sameeksha-malabarinews

ആരോഗ്യപരിശോധന പൂര്‍ത്തികരിക്കുന്നവര്‍ക്ക് മെട്രാഷ് ടു പോര്‍ട്ടല്‍ വഴി റസിഡന്‍സി പെര്‍മിറ്റ് സ്വന്തമാക്കുകയും റീ ആക്ടിവേറ്റ് ചെയ്യാവുന്നതുമാണ്. ഗതാഗത ലംഘനങ്ങളുടെ എണ്ണം, സ്‌പോണ്‍സറുടെ വിവരങ്ങള്‍, വ്യക്തിഗത രേഖകള്‍, കാലാവധി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള്‍ എല്ലാം തന്നെ മെട്രാഷില്‍ ലഭ്യമാണ്. വിരലടയാളം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ മെട്രാഷ് ടുവില്‍ പ്രവേശിക്കാന്‍ കഴിയും.

മന്ത്രാലയത്തിന്റെ കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ്, എക്‌സിറ്റ്പ്രവേശന ഇടപാടുകള്‍ എന്നിവയ്ക്ക് മെട്രാഷ് ടുവിലൂടെ അപേക്ഷിക്കാന്‍ കഴിയും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!