Section

malabari-logo-mobile

ഖത്തറില്‍ ഇസ്രായേല്‍ ഉത്‌പന്ന ബഹിഷ്‌ക്കരണവാരത്തിന്‌ നാളെ തുടക്കം

HIGHLIGHTS : ദോഹ: മൂന്നാമത് ഇസ്രാഈല്‍ ബഹിഷ്‌ക്കരണ വാരം മാര്‍ച്ച് 22 മുതല്‍ 28 വരെ ദോഹയില്‍ അരങ്ങേറും. ഫലസ്തീനോടുള്ള ഇസ്‌റാഈലിന്റെ നിലപാടുകളില്‍

isreal newsദോഹ: മൂന്നാമത് ഇസ്രാഈല്‍ ബഹിഷ്‌ക്കരണ വാരം മാര്‍ച്ച് 22 മുതല്‍ 28 വരെ ദോഹയില്‍ അരങ്ങേറും. ഫലസ്തീനോടുള്ള ഇസ്‌റാഈലിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ലോകത്താകമാനം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇസ്‌റാഈല്‍ ഉത്പന്ന ബഹിഷ്‌ക്കരണ വാരം ആചരിക്കുന്നത്. ബഹിഷ്‌ക്കരണ വാരത്തോടനുബന്ധിച്ച് നിരവധി പരിപാടികളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.  ഫലസ്തീന്റെ ഗതിയെ കുറിച്ചുള്ള ബോധവത്ക്കരണവും ഇസ്‌റാഈലിനെ ബഹിഷ്‌ക്കരിച്ച് ഇല്ലാതാക്കാനാണ് കാംപയിന്‍ പിന്തുണ അഭ്യര്‍ഥിക്കുന്നത്. ഫലസ്തീനു മേല്‍ നടത്തുന്ന അധിനിവേശം ഇല്ലാതാക്കാന്‍ ഇസ്‌റാഈലി ബഹിഷ്‌ക്കരണ വാരം സഹായിക്കുമെന്ന് ഇതിന് പിന്നിലുള്ളവര്‍ കരുതുന്നു. അറബ്- ഫലസ്തീനിയന്‍ പൗരന്മാര്‍ക്കും ഇസ്‌റാഈലില്‍ തുല്യ നീതി ലഭിക്കാനും അഭയാര്‍ഥികള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാനുള്ള അവകാശം ലഭ്യമാക്കാനും ബഹിഷ്‌ക്കരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
ഇസ്‌റാഈലി ബഹിഷ്‌ക്കരണ വാരാഘോഷത്തിന്റെ ഭാഗമായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ 22ന് അന്താരാഷ്ട്ര നിയമത്തെ കുറിച്ചും നിയമത്തിനും നീതിക്കുംവേണ്ടി ഫലസ്തീനികളുടെ പോരാട്ടങ്ങളെ കുറിച്ചും ചര്‍ച്ച നടക്കും. ഇതിന്റെ ഭാഗമായി കത്താറയില്‍ രണ്ട് സിനിമകളുടെ പ്രദര്‍ശനവും അരങ്ങേറും. അല്‍ജീരിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം ചിത്രീകരിച്ച 120 മിനുട്ടുള്ള ദി ബാറ്റില്‍ ഓഫ് അല്‍ജീര്‍സും ഫലസ്തീനിലേക്ക് മടങ്ങാനാവാതെ കഷ്ടപ്പെടുകയും മകളുടെ ചോദ്യത്തിന് മുമ്പില്‍ ഉത്തരം നല്കാനാവാതെയുമുള്ള ഒരാളുടെ കഥ പറയുന്ന 70 മിനുട്ട് ദൈര്‍ഘ്യമുള്ള ദി ടര്‍ട്ട്ല്‍സ് റേജുമാണ് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!