ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം ജമ്മു: ജമ്മു കാശ്മീരില്‍

terrorജമ്മു: തുടര്‍ച്ചയായ രണ്ടാം ദിവസവും ഭീകരാക്രമണം. സാംബയിലെ സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതില്‍ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്പില്‍ സാധാരണക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സാംബയിലെ മെസാര്‍ സൈനിക ക്യാമ്പിനു നേരെ ഇന്നു (21-03-2015) പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഇരച്ചെത്തിയ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും വെടിവയ്പക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇന്നലെ കതുവയിലെ പൊലീസ് സ്‌റ്റേഷനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് രണ്ടു തീവ്രവാദികളെ സൈന്യം വെടിവച്ചു കൊന്നു. ആക്രമണത്തെത്തുടര്‍ന്ന് ജമ്മു പത്താന്‍കോട്ട് ദേശീയപാത അടച്ചു.

Share news
error: Content is protected !!
Scroll to Top